Latest Updates

'ഭുജംഗ' എന്ന സംസ്‌കൃത പദത്തിൽ നിന്നാണ് ഭുജംഗസന എന്ന പേര് വന്നത്, ഭുജംഗം എന്ന സംസ്കൃതവാക്കിന്  'സർപ്പം' എന്നാണ് അർത്ഥം. അതിനാൽ, അതിനെ കോബ്ര പോസ് എന്ന് വിളിക്കുന്നു, കാരണം ഇത് ഒരു മൂർഖൻ പാന്പ് പത്തിയുയർത്തി നിൽക്കുന്നതിനെ ഓർമിപ്പിക്കും.

വളരെയധികം ആരോഗ്യഗുണങ്ങളുള്ള ആസനമാണിത്. കോബ്ര പോസ് തോളും കഴുത്തും തുറക്കുന്നു, തോളിലും നെഞ്ചിലും പേശികളെ ശക്തകമാക്കുന്നു. കൈകളെ ശക്തിപ്പെടുത്തുന്നു, കൂടാതെ മലബന്ധം ചികിത്സിക്കാൻ സഹായിക്കുന്നു". പുറകിലെയും കഴുത്തിലെയും വയറിലെയും പേശികളിലെ അസ്വസ്ഥതകൾ ഒഴിവാക്കാൻ ഇത് ഗണ്യമായി ഉപയോഗപ്രദമാകും. സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നതിനും ഭുജംഗാസാനത്തിൽ അൽപ്പേനരം ചെലവഴിക്കുന്നത് വഴി സാധിക്കും.  

 ഭുജംഗാസനത്തിന്റെ ഗുണങ്ങൾ

വഴക്കം വർദ്ധിപ്പിക്കുന്നു

. അടിവയറിന് ശക്തി നൽകുന്നു

 കൈകൾക്കും തോളുകൾക്കും ബലം നൽകുന്നു

 തോളിലും നെഞ്ചിലും വയറിലും പേശികൾ വലിഞ്ഞ് ശക്തമാക്കുന്നു

 ആർത്തവ ക്രമക്കേടുകൾ മെച്ചപ്പെടുത്തുന്നു

 മാനസികാവസ്ഥ ഉയർത്തുന്നു

 നിതംബത്തിന് ഉറപ്പും ശക്തിയും നൽകുന്നു

 വൃക്കകൾ പോലെ വയറിലെ അവയവങ്ങളെ ഉത്തേജിപ്പിക്കുന്നു

. രക്തചംക്രമണം മെച്ചപ്പെടുത്തുന്നു

 സമ്മർദ്ദവും ക്ഷീണവും ഒഴിവാക്കുന്നു

 നെഞ്ച് തുറക്കുകയും ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ഭാഗങ്ങൾ വൃത്തിയാക്കാൻ സഹായിക്കുകയും ചെയ്യുന്നു

 ദഹനം മെച്ചപ്പെടുത്തുന്നു

 നട്ടെല്ലിനെ ശക്തിപ്പെടുത്തുന്നു

 ആസ്ത്മയുടെ ലക്ഷണങ്ങൾ ലഘൂകരിക്കാൻ സഹായിക്കുന്നു

Get Newsletter

Advertisement

PREVIOUS Choice